
കൊച്ചി: വരാപ്പുഴ അതിരൂപത അതിമെത്രാസനത്തിൽ സൂക്ഷിച്ചിരുന്ന യുവജനങ്ങളുടെ മധ്യസ്ഥനായ കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് കതൃക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. തുറന്ന ജീപ്പിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊണ്ടുവന്നത്. പ്രതിഷ്ഠാ കർമ്മങ്ങൾക്കും ദിവ്യബലിക്കും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ മുഖ്യ കാർമികത്വം വഹിച്ചു. യുവജന സംഗമം ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നടൻ കലാഭവൻ ഷാജോൺ മുഖ്യാതിഥിയായി. കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ, വികാരി ഫാ. പോൾസൺ സിമേതി സംസാരിച്ചു. സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയുടെ പുതിയ ദേവാലയത്തിന്റെ രജത ജൂബിലിയോട് അനുബന്ധിച്ചായിരുന്നു ചടങ്ങുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |