
മൂവാറ്റുപുഴ: ചികിത്സാ മരുന്നുകളുടെയും ചികിത്സ ഉപകരണങ്ങളുടെയും വില വർദ്ധന കുറയ്ക്കണമെന്നും ലേബർ കോഡ് പിൻവലിക്കണമെന്നും കെ.എം.എസ്.ആർ.എ മൂവാറ്റുപുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.എ. സഹീർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.ആർ.എ ഏരിയ പ്രസിഡന്റ് അഖിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം എബി പോൾ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. അനീഷ് പി. വർഗ്ഗീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരവാഹികളായി അഖിൽ രാജ് (പ്രസിഡന്റ്) ,വിഷ്ണു സുരേന്ദ്രൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |