
കൊച്ചി: എൻ.ഐ.എ നാലുലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവും മംഗലാപുരത്തെ പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയുമായ അബ്ദുൾ നാസിറിന് കൊച്ചി പള്ളുരുത്തിയിൽ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചു. നാലുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുൾ നാസിറിനെ ഞായറാഴ്ചയാണ് എൻ.ഐ.എയുടെ കൊച്ചി, ബെംഗളൂരു യൂണിറ്റുകൾ സംയുക്തമായി അറസ്റ്റ് ചെയ്തത്. ഷവർമ്മ കടയിൽ റിയാസ് എന്നപേരിൽ ജോലി ചെയ്യുകയായിരുന്നു നാസിർ. കൊലക്കേസ് പ്രതിയാണെന്ന് അറിയില്ലെന്നാണ് കടയുടമ നൽകിയ മൊഴി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായം ലഭിച്ചോയെന്നാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |