
കൊച്ചി: മംഗളവനം പക്ഷി സങ്കേതത്തിന്റെ കരുതൽ മേഖലയിൽ ഓൾഡ് റെയിൽവേ സ്റ്റേഷനായി വിജ്ഞാപനം ചെയ്ത സ്ഥലം ഹൈക്കോടതിയുടെ പാർക്കിംഗ് പദ്ധതിക്ക് അനുവദിക്കരുതെന്ന് റസിഡന്റ്സ് അസോസിയേഷൻസ് കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ)ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി മറ്റു പദ്ധതികൾക്ക് ഉപയോഗിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സേവ്യർ തായങ്കേരി, ഏലൂർ ഗോപിനാഥ്, കെ.എസ് ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |