SignIn
Kerala Kaumudi Online
Friday, 24 July 2026 2.05 AM IST

എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ ഫീസിളവ്

f

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനിയറിംഗ് കോളേജിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ബി.ടെക് സിവിൽ എൻജിനിയറിംഗ് കോഴ്സിന് പകുതി ഫീസിൽ പ്രവേശനം നൽകുമെന്ന് കോളേജ് മാനേജ്മെന്റ് സെക്രട്ടറി എച്ച്.എസ്. അബ്ദുൽ ഷരീഫ് അറിയിച്ചു. ഇന്ന് മുതൽ 27 വരെ സ്‌പോട്ട് അഡ്മിഷൻ നടക്കും. കോളേജിലെ മറ്റ് ബി.ടെക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മാനേജ്മെന്റ് സ്കോളർഷിപ്പ് ആനുകൂല്യങ്ങളും ലഭിക്കും.
അർഹരായ വിദ്യാർത്ഥികൾ സാമ്പത്തിക പിന്നാക്കാവസ്ഥ തെളിയിക്കുന്ന രേഖകളടക്കം നിശ്ചിത തിയതികളിൽ കോളേജിൽ നേരിട്ട് ഹാജരാക്കണം. ആദ്യമെത്തുന്ന വിദ്യാർത്ഥികൾക്കായിരിക്കും മുൻഗണന. ഫോൺ: 9061002258, 8606899414.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL