
കൊച്ചി: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11.30ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തിൽ മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഉമ തോമസ് എം.എൽ.എ ആദ്യ വില്പനയും തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളാപ്പിള്ളി സമ്മാനക്കൂപ്പൺ വിതരണവും നിർവഹിക്കും. ആഗസ്റ്റ് 25 വരെയുള്ള മേളയിൽ തുണിത്തരങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭ്യമാണ്. ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്കൂട്ടർ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി നേടാം. സർക്കാർ/അർദ്ധ സർക്കാർ/ബാങ്ക് ജീവനക്കാർക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |