
കൊച്ചി: റസിഡന്റ്സ് അസോസിയേഷനുകൾക്ക് നിയമപരമായ പദവി നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻസ് കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഓപ്പറേഷൻ തൂഫാൻ പോലുള്ള പദ്ധതികൾ പ്രാദേശികതലങ്ങളിൽ നടപ്പാക്കാൻ റസിഡന്റ്സ് അസോസിയേഷനുകളെ നോഡൽ ഏജൻസിയാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കുരുവിള മാത്യൂസ്, കുമ്പളം രവി, എലൂർ ഗോപിനാഥ്, കെ.ജി രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, കെ.കെ വാമലോചനൻ, കെ.എസ് ദിലീപ് കുമാർ, സൈനബ പൊന്നാരിമംഗലം, നോബർട്ട് അടിമുറി എന്നിവരാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |