
കൊച്ചി: 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കുള്ള ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി) സർക്കാർ അനുമതിയില്ലാതെ ഓൺലൈനായി വിതരണം ചെയ്യുന്നതിലൂടെ സർക്കാരിന് 200 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷൻ പ്ലേറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ ആരോപിച്ചു. അനധികൃത വില്പനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ലൈസൻസ് പ്ലേറ്റ് നിർമ്മാതാക്കളെ പഴയ വാഹനങ്ങളുടെ ഉടമകൾക്ക് നേരിട്ട് പ്ളേറ്റുകൾ വിൽക്കുന്നതിന് അധികാരപ്പെടുത്താൻ വാഹന നിർമ്മാതാക്കളെയോ ഡീലർമാരെയോ ചുമതലപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് എച്ച്.എസ്.ആർ.പി അഖിലേന്ത്യാ ട്രഷറർ കെ.കെ. കിഷോർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |