
കൊച്ചി: തൊഴിലാളികൾക്ക് മാതൃകയായിരുന്ന കാര്യകർത്താവായിരുന്നു ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജി.കെ. അജിത്തെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി ഗോപകുമാർ പറഞ്ഞു. ബി.എം.എസിനെ വളർത്തുന്നതിൽ നെടുനായകത്വം വഹിച്ച കാര്യകർത്താക്കളിൽ പ്രമുഖനാണ് അദ്ദേഹം. കെ.എസ്.ആർ.ടി.സിയിൽ ബി.എം.എസിന് അംഗീകാരം ലഭിക്കാൻ പ്രവർത്തിച്ചതിൽ മുഖ്യപങ്ക് അദ്ദേഹത്തിനാണ്. ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജി.കെ അജിത്ത് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സതീശ് ആർ. പൈ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ട്രഷറർ കെ.എസ് ശ്യാംജിത്ത്, വി.എച്ച്.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |