
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ വാർഷിക കൺവെൻഷനായ ക്ലെയ്സിസ് കെമാകിന്റെ ലോഗോയും വിഷയവും ബി.പി.സി.എൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ് പ്രകാശനം ചെയ്തു. 2027 ജനുവരി 21, 22 തിയതികളിൽ ഗ്രാന്റ് ഹയാത്തിലാണ് കൺവെൻഷൻ. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രമുഖർ പങ്കെടുക്കും. ഇന്ത്യയിലെ വലിയ മാനേജ്‌മെന്റ് കൺവെൻഷനിൽ 12,00ലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ക്ലെയ്സിസ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ വിനോദ് തരകൻ, അസോസിയേഷൻ പ്രസിഡന്റ് അൽജിയേഴ്സ് ഖാലിദ്, സീനിയർ വൈസ് പ്രസിഡന്റ് ദിലീപ് നാരായണൻ, സെക്രട്ടറി ലേഖ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |