SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

പൂച്ചവിമാനം ഫോർട്ട് കൊച്ചി ജലമെട്രോ സ്റ്റേഷനിൽ

cat2

കൊച്ചി: ഫോർട്ടുകൊച്ചി വാട്ടർ മെട്രോ സ്റ്റേഷനിൽ കാസൃഷ്‌ടിയായ പൂച്ചവിമാനം കൊച്ചി ബിനാലെ ഫൗണ്ടേഷൻ സ്ഥാപിച്ചു. കൊച്ചി മുസിരിസ് ബിനാലെയിൽ 'എ.ബി.സി ആർട്ട്‌റൂം' സംഘടിപ്പിച്ച ശില്പശാലയിലാണ്, ആർട്ടിസ്റ്റ് റാഷി ശില്പം നിർമ്മിച്ചത്. കലാകാരന്മാരായ അർജുൻ എസ്.ശശികുമാർ, ഗോവിന്ദ് രാജാമണി എന്നിവരാണ് ശില്പനിർമ്മാണത്തിൽ പങ്കാളികളായത്. പഴയ വസ്ത്രങ്ങൾ ഉപയോഗിച്ചാണ് പൂച്ചയുടെ പുറംഭാഗം നിർമ്മിച്ചത്. ബിനാലെ കാലത്ത് ആർട്ട് റൂമിന്റെ മേൽക്കൂരയിലാണ് ശില്പം ആദ്യം സ്ഥാപിച്ചത്. ജലമെട്രോയിൽ സ്ഥാപിച്ചതോടെ കൂടുതൽപേർക്ക് ആസ്വദിക്കാൻ കഴിയും. എ.ബി.സി ആർട്ട് റൂം പദ്ധതിക്ക് പ്രോഗ്രാം ലീഡായി ബ്ലെയ്‌സ് ജോസഫും അസോസിയേറ്റായി നീതു കെ.എസും നേതൃത്വം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CAT PLANE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL