
കിഴക്കമ്പലം: ഓൺലൈൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴി അമിതലാഭം വാഗ്ദാനം ചെയ്ത് 45.84 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ കുന്നത്തുനാട് പൊലീസ് കേസെടുത്തു. ചിറ്റനാട് ശ്രീനന്ദനം വീട്ടിൽ എസ്. ഗണേശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കോഴിക്കോട് നടക്കാവ് സ്വദേശികളായ ശ്രീദേവി മേനോൻ, അഭിഷേക് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഫോർടൂണക്സ് ട്രേഡിംഗ് പ്ലാറ്റ്‌ഫോം എന്ന ഓൺലൈൻ ആപ്പ് വഴിയായിരുന്നു തട്ടിപ്പ്. ഫെബ്രുവരി 26 മുതൽ മേയ് 31 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 45,84,519 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയായിരുന്നു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |