SignIn
Kerala Kaumudi Online
Friday, 14 August 2026 5.21 AM IST

മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ് പദ്ധതി

insurance

കൊച്ചി: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കുമായി ചേർന്ന് മത്സ്യഫെഡ് മുഖേന മത്സ്യത്തൊഴിലാളികൾക്കായി പുതിയ ഗ്രൂപ്പ്/ വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്നു. 18 മുതൽ 70 വയസുവരെയുള്ള മത്സ്യത്തൊഴിലാളികൾക്ക്, അപകട മരണത്തിനോ പൂർണ/ഭാഗിക വൈകല്യങ്ങൾക്കോ 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ചികിത്സയ്ക്ക് 1 ലക്ഷം രൂപ വരെയുള്ള മെഡിക്കൽ റീ ഇംബേഴ്‌സ്‌മെന്റും കുട്ടികളുടെ വിദ്യാഭ്യാസത്തിന് 1 ലക്ഷം രൂപയുടെ അലവൻസും ലഭിക്കും. കോമറ്റോസ് അവസ്ഥയിലാകുന്നവർക്ക് 1 ലക്ഷം രൂപ വരെയും അന്ത്യകർമ്മങ്ങൾക്കും ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കുന്നതിനുമായി 5,000 രൂപ വീതവും ലഭ്യമാണ്. ഈ മാസം 31നം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0484 2222511

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL