SignIn
Kerala Kaumudi Online
Friday, 14 August 2026 5.21 AM IST

ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധന

traffic

കളമശേരി: ദേശീയപാതയിൽ മുട്ടം മുതൽ ഇടപ്പള്ളി വരെയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് എ.സി.പി സാജൻ സേവ്യറിന്റെ നേതൃത്വത്തിൽ ട്രാഫിക് അധികൃതരും കെൽട്രോൺ ഉദ്യോഗസ്ഥരും പരിശോധന നടത്തി. എച്ച്.എം.ടി ജംഗ്ഷൻ, ടി.വി.എസ് ജംഗ്ഷൻ, ആര്യാസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുള്ള സാദ്ധ്യതകളും നിലവിലെ ഗതാഗത സംവിധാനത്തിലെ പ്രശ്നങ്ങളും സംഘം വിലയിരുത്തി.

ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ യോഗം ചേർന്നിരുന്നു. ഇതേ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL