
അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ മഞ്ഞപ്ര യൂണിറ്റിന്റെ ഓണാഘോഷവും കുടുംബ സംഗമവും തുറവൂർ കെ.കെ ഓഡിറ്റോറിയത്തിൽ മേഖലാ പ്രസിഡന്റ് ലിജോ പുല്ലൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ.സജി അദ്ധ്യക്ഷനായി. നവദമ്പതികളെ ആദരിക്കൽ, വിവിധ കലാപരിപാടികൾ, സമ്മാന വിതരണം, സ്‌നേഹവിരുന്ന്, ഡി.ജെ നൈറ്റ് എന്നിവ നടന്നു. ലക്കി മെമ്പറായി റിജോ തുറവൂർ തിരഞ്ഞെടുക്കപ്പെട്ടു. മേഖലാ ജോ.സെക്രട്ടറി സി.എസ്.സന്ദീപ്, ട്രഷറർ മെൽജോ മൈപ്പാൻ, പി.ആർ.ഒ മിഥുൻ യോഹന്നാൻ, യൂണിറ്റ് സെക്രട്ടറി ടി.വി.ജോൺസൻ, ട്രഷറർ പി.വി.ഷിജോ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.പി.സെബി, റിജോ തുറവൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |