
മട്ടാഞ്ചേരി: ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഒർഗനൈസേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേംബർ ഹാളിൽ നടന്ന യോഗത്തിൽ എൻഫോഴ്‌സ്മെന്റ് ഓഫീസർ ഷീന തിലക് അദ്ധ്യക്ഷയായി. ചേംബർ സെക്രട്ടറി അനു ജോസഫ്, എൻഫോഴ്‌സ്മെന്റ് ഓഫീസർമാരായ പ്രീജി.പി പ്രഭാകരൻ, നീതിഷ് സിൻഹ, സുരേന്ദ്രനാഥ്, കവിത കുമാരി, ചിത്ര നടേശൻ എന്നിവർ സംസാരിച്ചു. എംപ്ലോയീസ് എൻറോൾമെന്റ് ക്യാമ്പയിൻ, വിശ്വാസ് സ്കീം, സോഷ്യൽ സെക്യൂരിറ്റി കോഡ്, ഇ.പി.എഫുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എന്നീ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |