SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

കിടപ്പുരോഗികൾക്ക് ഓണക്കോടി

paliative-onam

കൂത്താട്ടുകുളം: ഗവ. ആശുപത്രിയിലെ കിടപ്പുരോഗികൾക്കും പാലിയേറ്റീവ് കെയർ വിഭാഗത്തിലെ നൂറുപേർക്കും ഓണക്കോടി സമ്മാനിച്ച് കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ഓണാഘോഷം മാതൃകയാക്കി. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക ഉപയോഗിച്ച് 'കുഞ്ഞുമനസുകളുടെ സഹായഹസ്തം" പദ്ധതിയിലൂടെ അരലക്ഷം രൂപയുടെ സഹായമാണ് നൽകിയത്. ​നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു. ഡോ. മെജോ മഹേഷ്, പാലിയേറ്റീവ് നേഴ്‌സ് ഓമന ബാബു എന്നിവർ ഓണക്കോടികൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ടി.വി. മായ, ബിജു ജോൺ, പി.സി. ഭാസ്കരൻ, ജനപ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL