
കൊച്ചി: കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയും കെ.ആർ.എൽ.സി.ബി.സി യുവജന കമ്മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'കെ.ആർ.എൽ.സി.സി ജൂബിലി കപ്പ് 2കെ26' സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് സെന്റ് ആൽബർട്ട്‌സ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് പോൾ ജോസ് അദ്ധ്യക്ഷനായി. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് എന്നിവർ മുഖ്യാതിഥികളാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |