SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

ആലുവയിൽ പാലിയേറ്റീവ് കുടുംബ സംഗമം

mla

ആലുവ: നഗരസഭ പരിധിയിലെ കിടപ്പുരോഗികളുടെയും കുടുംബാംഗങ്ങളുടെയും മാനസികവും ശാരീരികവുമായ പ്രയാസങ്ങൾക്ക് ആശ്വാസം പകരുന്നതിനായി സാന്ത്വന പരിചരണ വിഭാഗം ഫെഡറൽ ബാങ്ക് റിട്ട. വനിത ഓഫീസർമാരുടെ സംഘടനയായ സ്പർശവുമായി ചേർന്ന് രോഗി ബന്ധുസംഗമം നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ സൈജിജോളി അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലിസാ ജോൺസൺ, ലളിതാ ഗണേശൻ, മൂസാക്കുട്ടി, പി.പി. ജെയിംസ്, മിനി ബൈജു, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, സ്പർശം ഭാരവാഹി ഗിരിജ ബാലകൃഷ്ണൻ, പാലിയേറ്റീവ് നഴ്സ് സിനിമോൾ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PALIATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL