SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

എം.എൽ.എ കണക്ട് പ്രവർത്തനസജ്ജം

mla

കോതമംഗലം: കോതമംഗലം എം.എൽ.എ ഓഫീസ് വിർച്വൽ ഓഫീസായി മാറി. എം.എൽ.എ കണക്ട് എന്ന പേരിൽ നടപ്പാക്കിയ ഓഫീസിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. പൊതുജനങ്ങൾക്ക് ഓഫീസിൽ എത്താതെ പരാതികളും ആവശ്യങ്ങളും അറിയിക്കാം എന്നതാണ് പ്രധാനനേട്ടം. എല്ലാ പ്രവർത്തനങ്ങളിലും സുതാര്യത ഉറപ്പാക്കുകയാണ് എം.എൽ.എ കണക്ടിന്റെ ലക്ഷ്യമെന്ന് ഷിബു തെക്കുംപുറം എം.എൽ.എ പറഞ്ഞു. ചടങ്ങിൽ ഭാനുമതി രാജു, ജെസി സാജു, എ.ജി.ജോർജ്, കെ.പി.ബാബു, ഷെമീർ പനക്കൽ, അബു മൊയ്തീൻ, എ.ടി.പൗലോസ്, പി.കെ.മൊയ്തു, പി.എം.സക്കറിയ, എ.സി.രാജശേഖരൻ, പി.എ.എം.ബഷീർ, ജോമി തെക്കേക്കര, സി.കെ.സത്യൻ,ബാബു പോൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL