
അങ്കമാലി: ഡി.വൈ.എഫ്.ഐയും ബാലസംഘം ആമ്പൽക്കൂട്ടം യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച നായത്തോടിന്റെ ഓണപ്പൂരം 2026 ജനകീയ കലാസന്ധ്യ ചലചിത്ര താരവും നർത്തകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബാലസംഘം മുനിസിപ്പൽ കൺവീനർ ജിജോ ഗർവ്വാസീസ് അദ്ധ്യക്ഷത വഹിച്ചു. തുടക്കം സിനിമ ഫെയിം എസ്സ മരിയ എഡിസൻ മുഖ്യാതിഥിയായി. കെ.കെ സുബ്രഹ്മണ്യൻ, നഗരസഭ കൗൺസിലർ ലതിക രാജൻ, തിരുനായത്തോട് സൈബിൻ, സരിഗ ജോജോ, ആരഭി വിഷ്ണു, രജനി ശിവദാനൻ, ഉഷ സജീവ്, ജിൻസി ബിജു, പി.ആർ രെജീഷ്, വി.കെ രാജൻ, എം.എസ്.സുബിൻ, ടി .വൈ ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |