
ആലുവ: അഖില കേരള വിശ്വകർമ്മ മഹാസഭ പട്ടേരിപ്പറം ശാഖ വാർഷികവും ഓണാഘോഷവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വി.കെ. രാജീവൻ അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.വി. ഭരതൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പഞ്ചായത്ത് പ്രസിഡന്റ് നസീർ ചൂർണിക്കര ആദരിച്ചു. സെക്രട്ടറി കെ.ജി. വിശ്വനാഥൻ, കെ.പി. പ്രസാദ്, വിജി സജീവൻ, പൊന്നമ്മ സത്യൻ, കെ.കെ. സന്തോഷ് കുമാർ, ഷീന രാധേശൻ, ടി.കെ. രാധേശൻ തുടങ്ങിയവർ സംസാരിച്ചു. സെപ്തംബർ 15ന് ഋഷിപഞ്ചമി ആഘോഷിക്കാനും 17ന് അങ്കമാലിയിൽ നടത്തുന്ന ശോഭായാത്ര വിജയിപ്പിക്കാനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |