
കൊച്ചി: കൊച്ചി മെട്രോ ഫിലിം സൊസൈറ്റിയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഫ്രഞ്ച് ചലച്ചിത്രമേള സെപ്തംബർ 3ന് ആരംഭിക്കും. 24വരെ എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 6.30നാണ് പ്രദർശനം. 3ന് ദി 400 ബ്ലോസ് (സംവിധാനം: ഫ്രാങ്കോയിസ് ട്രൂഫോ - 1959), 10ന് ഗുഡ്ബൈ ചിൽഡ്രൻ (സംവിധാനം: ലൂയിസ് മാൽ 1987) , 17ന് എ മാൻ എസ്കേപ്പ്ഡ് (സംവിധാനം: റോബർട്ട് ബ്രെസ്സൺ 1956), 24ന് ജാം (സംവിധാനം: ടോണി ഗാറ്റ്‌ലിഫ് 2017) എന്നിവ പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യമാണ്. എല്ലാ സിനിമകളും മലയാളം ഉപശീർഷകങ്ങളോടെയാണ് പ്രദർശിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |