SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.53 AM IST

മീനുകളുടെ അളവെടുക്കും മത്സ്യമെട്രിക് ആപ്പ്

fish1

കൊച്ചി: മീനുകളെ തൊടാതെ തന്നെ അവയുടെ നീളവും വീതിയും കൃത്യമായി അളക്കാൻ സഹായിക്കുന്ന 'മത്സ്യമെട്രിക്' മൊബൈൽ ആപ്പ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വികസിപ്പിച്ചു. മത്സ്യയിനങ്ങളുടെ സ്റ്റോക് വിലയിരുത്തലും വിവരശേഖരണവും കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.

മീനുകളുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി, അവയുടെ അളവുകൾ തിട്ടപ്പെടുത്താൻ ആപ്പ് വഴി സാധിക്കും. ഒരേ ഇനത്തിൽപ്പെട്ട ഒന്നിലധികം മീനുകളുടെ അളവുകൾ ഒരൊറ്റ സാമ്പിളിംഗ് സെഷനിൽ തന്നെ ആപ്പിൽ രേഖപ്പെടുത്താം. വിവരങ്ങൾ ഓട്ടോമാറ്റിക് വർഗീകരണം നടത്തി ശാസ്ത്രീയ പഠനങ്ങൾക്കായി പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.

സീനിയർ സയന്റിസ്റ്റും ഐ.സി.എ.ആർ നാഷണൽ ഫെലോയുമായ ഡോ. എൽദോ വർഗീസാണ് ആപ്പ് വികസിപ്പിച്ചത്. എ.ആർ കോർ പിന്തുണയുള്ള ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പ് പ്രവർത്തിക്കും. ഫോൺ ക്യാമറ മീനുകൾക്ക് നേരെ പിടിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന മെഷറിംഗ് ഗൈഡ് വഴിയാണ് നീളവും വീതിയും അളക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ നാഷണൽ ഫെലോ പ്രൊജക്ടിന്റെ ഭാഗമായാണ് ആപ്പ് തയ്യാറാക്കിയത്.

ഫീൽഡ് സർവേകളിലെ മത്സ്യവിവര ശേഖരണം ലളിതമാക്കാൻ 'മത്സ്യമെട്രി' ആപ്പ് സഹായിക്കും

ഡോ. ഗ്രിൻസൺ ജോർജ്

ഡയറക്ടർ

സി.എം.എഫ്.ആർ.ഐ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FISH APP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL