
കൊച്ചി: ബേക്കറി മേഖലയിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും സംരംഭങ്ങൾ തുടങ്ങാനും ആഗ്രഹിക്കുന്നവർക്കായി ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) ഫുഡ് ടെക് ആൻഡ് ബേക്ക് ഇന്നവേഷൻ പിച്ചത്തൺ സംഘടിപ്പിക്കുന്നു. ബേക്ക് എക്സ്പോയുടെ ഭാഗമായി അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ ഒക്ടോബർ പത്തിനാണ് പരിപാടി. 10 ഫൈനലിസ്റ്റുകൾക്ക് നിക്ഷേപകരുടെയും വ്യവസായ പ്രമുഖരുടെയും മുന്നിൽ ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. മികച്ച ആശയങ്ങൾക്ക് ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും, രണ്ടാം സമ്മാനമായി 75,000 രൂപയും, മൂന്നാം സമ്മാനമായി 50,000 രൂപയും ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30. വിവരങ്ങൾക്ക് ഫോൺ: 9447543238 , bakenext.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |