SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

എ.ഐ സ്മാർട്ട് ഫെൻസിംഗ്

shibu

കൊ​ച്ചി​:​ ​കോ​ത​മം​ഗ​ലം​ ​വ​നം​ ​ഡി​വി​ഷ​നി​ലെ​ ​മു​ള്ള​രി​ങ്ങാ​ട് ​റെ​യി​ഞ്ചി​ൽ​ ​എ.​ഐ​ ​സ്മാ​ർ​ട്ട് ​എ​ലി​ ​ഫെ​ൻ​സിം​ഗി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​വ​നം​ ​മ​ന്ത്രി​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ൺ​ ​നി​ർ​വ​ഹി​ച്ചു.​ ​ഗ​വ​ൺ​മെ​ന്റ് ​എ​ൻ.​എ​ൽ.​പി​ ​സ്‌​കൂ​ൾ,​ ​അ​മ​യാ​ൽ​ത്തൊ​ട്ടി​ ​പ്ര​ദേ​ശ​ങ്ങ​ളോ​ട് ​ചേ​ർ​ന്നു​ള്ള​ ​മ​നു​ഷ്യ​വാ​സ​ ​മേ​ഖ​ല​ക​ളി​ലേ​ക്ക് ​കാ​ട്ടാ​ന​ക​ളു​ടെ​ ​പ്ര​വേ​ശ​നം​ ​ത​ട​യു​ക​യും​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ൾ​പ്പ​ടെ​യു​ള്ള​ ​പ്രാ​ദേ​ശി​ക​ ​ജ​ന​ങ്ങ​ളു​ടെ​ ​സു​ര​ക്ഷ​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.​ ​വി​പു​ല​മാ​യ​ ​എ.​ഐ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ച്,​ ​കാ​ട്ടാ​ന​ക​ളു​ടെ​ ​പ്ര​തി​രോ​ധ​ത്തി​നാ​യി​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പാ​ക്കു​ന്ന​ ​ആ​ദ്യ​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​കൊ​ച്ചി​ ​ക​പ്പ​ൽ​ശാ​ല​യു​ടെ​ ​സി.​എ​സ്.​ആ​ർ​ ​ഫ​ണ്ടി​ലെ​ 40​ ​ല​ക്ഷം​ ​രൂ​പ​ ​ധ​ന​ ​സ​ഹാ​യ​ത്തോ​ടു​ ​കൂ​ടി​യാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യ​ത്.​ചീ​ഫ് ​വി​പ് ​അ​പു​ ​ജോ​ൺ​ ​ജോ​സ​ഫ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL