SignIn
Kerala Kaumudi Online
Friday, 02 October 2026 3.35 AM IST

ഓട്ടോയിൽ മറന്ന സ്വർണം ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

gold
കളഞ്ഞുകിട്ടിയ സ്വർണം ഉടമ അൻസുവിന് ഓട്ടോ ഡ്രൈവർ മാത്തുക്കുട്ടി തിരികെ ഏൽപ്പിക്കുന്നു

ആലുവ: ഓട്ടോറിക്ഷയിൽ യാത്രയ്ക്കിടെ മറന്നുപോയ സ്വർണം ഉടമയ്ക്ക് തിരികെനൽകി ഓട്ടോഡ്രൈവർ മാതൃകയായി. ആലുവയിലെ ഓട്ടോറിക്ഷ ഡ്രൈവർ മാത്തുക്കുട്ടിയാണ് മാതൃകയായത്.

കോതമംഗലം സ്വദേശിനിയായ അൻസുവും അമ്മയും ഇന്നലെ ആലുവയിലെത്തി സ്വർണം വാങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ ഹോട്ടലിലേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതറിയുന്നത്.

തുടർന്ന് ഇവർ ആലുവ പൊലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. പൊലീസ് ഇവരെയുംകൂട്ടി സ്വർണം നഷ്ടപ്പെട്ട ഹോട്ടലിലെത്തി അന്വേഷണം നടത്തുന്നതിനിടെയാണ് മാത്തുക്കുട്ടിയും തനിക്ക് ലഭിച്ച സ്വർണം ഉടമയെ ഏൽപ്പിക്കാനായി അവിടെയെത്തിയത്. തുടർന്ന് ആലുവ പൊലീസ് സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടർ രഞ്ജിത്ത് മാത്യുവിന്റെ സാന്നിദ്ധ്യത്തിൽ മൂന്ന് ഗ്രാം വരുന്ന സ്വർണച്ചെയിൻ മാത്തുക്കുട്ടി ഉടമയായ അൻസുവിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL