SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.17 AM IST

വിവാഹവാർഷിക പന്തലിൽ മൂന്നു തലമുറ

saigal

കൊ​ച്ചി​:​ ​ഒ​രു​ ​കു​ടും​ബ​ത്തി​ലെ​ ​മൂ​ന്നു​ത​ല​മു​റ​യു​ടെ​ ​വി​വാ​ഹ​വാ​ർ​ഷി​കം​ ​നാ​ടി​ന്റെ​ ​ആ​ഘോ​ഷ​മാ​യി.​ ​ഗാ​യ​ക​നും​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​എ​രൂ​ർ​ ​സ്വ​ദേ​ശി​ ​പി.​ഡി.​സൈ​ഗാ​ൾ,​ ​ഭാ​ര്യ​ ​ലി​ജ,​ ​അ​ച്ഛ​ൻ​ ​പി.​വി.​ ​ദാ​സ്,​ ​അ​മ്മ​ ​എ​ൻ.​ഡി.​മ​ണി,​ ​മ​ക​ൾ​ ​അ​ഡ്വ.​ ​കീ​ർ​ത്ത​ന,​ ​മ​രു​മ​ക​ൻ​ ​എ​ച്ച്.​ഒ.​സി​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​അ​ഭി​ജി​ത്ത് ​എ​ന്നി​വ​രാ​യി​രു​ന്നു​ ​അ​പൂ​ർ​വ​വേ​ദി​യി​ലെ​ ​'​താ​ര​ജോ​ഡി​ക​ൾ​".​ ​സൈ​ഗാ​ളി​ന്റെ​ 29-ാം​ ​വി​വാ​ഹ​വാ​ർ​ഷി​ക​മാ​യി​രു​ന്നു.​ ​അ​ച്ഛ​ന​മ്മ​മാ​രു​ടെ​ 65​-ാ​മ​ത്തെ​യും​ ​മ​ക​ളു​ടെ​ ​ആ​ദ്യ​ത്തെ​യും.
പു​ല​ർ​ച്ചെ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​പൂ​ർ​ണ​ത്ര​യീ​ശ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ദ​മ്പ​തി​ക​ൾ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി.​ ​തു​ട​ർ​ന്ന് ​എ​രൂ​ർ​ ​കെ.​വി.​എ​ൻ.​എ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലെ​ ​മ​ണ്ഡ​പ​ത്തി​ൽ​ ​മൂ​ന്നു​ ​ദ​മ്പ​തി​ക​ളും​ ​പ​ര​സ്പ​രം​ ​മാ​ല​യ​ണി​യി​ച്ചു.​ ​മൂ​ന്നു​കേ​ക്കു​ക​ൾ​ ​മു​റി​ച്ചു.​ ​വി​ഭ​വ​സ​മൃ​ദ്ധ​മാ​യ​ ​സ​ദ്യ​യും​ ​ഗാ​ന​മേ​ള​യു​മു​ണ്ടാ​യി​രു​ന്നു.​ സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ജെ​റി​ ​അ​മ​ൽ​ദേ​വ് ​വി​ശി​ഷ്ടാ​തി​ഥി​യാ​യി.​ വി​വാ​ഹ​ ​വാ​ർ​ഷി​കം​ ​ചെ​റി​യ​ ​രീ​തി​യി​ൽ​ ​ആ​ഘോ​ഷി​ക്കാ​നാ​ണ് ​തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും​ ​വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​ ​സു​ഹൃ​ത്തു​ക്ക​ളും​ ​നാ​ട്ടു​കാ​രും​ ​ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​സെ​പ്തം​ബ​ർ​ ​അ​വ​സാ​ന​വാ​രം​ ​അ​ടു​ത്ത​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു​ ​വാ​ർ​ഷി​ക​മെ​ങ്കി​ലും​ ​എ​ല്ലാ​വ​രു​ടെ​യും​ ​സൗ​ക​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ക​ഴി​ഞ്ഞ​ദി​വ​സ​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY