ഏലൂർ: കളമശേരി ചങ്ങമ്പുഴ നഗറിനടുത്തുള്ള വീട്ടിൽ ഡോർ തകർത്ത് അകത്തു കയറി മുപ്പതിനായിരം രൂപ വിലവരുന്ന സ്റ്റീൽ നിർമ്മിത പൈപ്പുകൾ, വാൽവുകൾ തുടങ്ങിയവ മോഷ്ടിച്ച കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശി ബിഷാൽ മഞ്ജുദാർ (25), ആസാം സ്വദേശി ആദം അലി (26) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ മേൽനോട്ടത്തിൽ ഏലൂർ എസ്.എച്ച്.ഒ എസ്.ഐ സച്ചിൻലാൽ, എ. എസ്.ഐ രഞ്ജിത്ത് ബി. നായർ, സി.പി.ഒമാരായ ജയരാജ്, അനസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |