
പള്ളുരുത്തി: സേവാ സങ്കല്പ് അഭിയാന്റെ ഭാഗമായി യുവമോർച്ച പള്ളുരുത്തി മണ്ഡലം കമ്മിറ്റിയും അമൃത ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇടക്കൊച്ചി പി.കെ.എം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. കെ.എം. ധനീഷ് അദ്ധ്യക്ഷനായി. ധീരജ് സുധീർ, വി.കെ. സുദേവൻ, എൻ.എൽ. ജയിംസ്, റിനു ഹർഷൻ, കെ.കെ. റോഷൻ കുമാർ, മുരളി കുമ്പളം, എം.എച്ച്. ഹരീഷ്, സെബാറ്റിനി, ഇ.വി. മനോജ് എന്നിവർ സംസാരിച്ചു. ശർമ്മ ചന്ദ്രശേഖർ, ദിബിൻ ദയാൽ, അർജുൻ ഷാജി, സി.പി. പ്രവീൺ, അമൽ അനന്തൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |