SignIn
Kerala Kaumudi Online
Thursday, 15 October 2026 5.29 AM IST

കടൽഭിത്തി നിർമ്മാണം: സത്യവാങ്മൂലത്തിൽ കോടതിക്ക് അതൃപ്തി

hc
ഹൈക്കോടതി

കൊച്ചി: കടൽഭിത്തി നിർമ്മാണ പദ്ധതിയിൽ നായരമ്പലം, ഞാറക്കൽ തീരദേശങ്ങളെ ഉൾപ്പെടുത്താതെ സത്യവാങ്മൂലം സമർപ്പിച്ച ഇറിഗേഷൻ വകുപ്പിന്റെ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതിയുടെ മുൻ നിർദ്ദേശങ്ങൾ പാലിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാനുംചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നായരമ്പലം സ്വദേശി എ.ജി. ജോയ് ഉൾപ്പെടെ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് കോടതി ഇടപെടൽ. കേരളത്തിൽ കടലാക്രമണ ഭീഷണിയുള്ള 10 ഹോട്ട് സ്പോട്ടുകളിൽ ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട് പഞ്ചായത്തുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇറിഗേഷൻ വകുപ്പ് നൽകിയ സത്യവാങ്മൂലത്തിൽ ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകളെ പരാമർശിച്ചിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ജില്ലാകളക്ടർ നൽകിയ റിപ്പോർട്ടിൽ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളിൽ അടിയന്തര നടപടി ഉണ്ടാകേണ്ടതാണെന്ന് കോടതി ഓർമ്മിപ്പിച്ചു.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ നിന്നുള്ള സാമ്പത്തിക സഹായം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ പുതിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളുടെ സമയപരിധി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ജലസേചന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. കേസ് നവംബർ 4ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SEAWALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL