SignIn
Kerala Kaumudi Online
Thursday, 15 October 2026 3.33 AM IST

യു.എൻ ആസ്ഥാനത്തേയ്ക്ക് കൊച്ചിയിലെ മിടുക്കന്മാർ

assisi
അമർ ആന്റണി വിജയ്, കെ. അദ്വൈത് കൃഷ്‌ണൻ, എം.എസ്. നുമൈർ, അമേയ സജിത്, ആദയ് ആന്റോ, അദ്ധ്യാപിക റോസ് മേരി ജോയ്, പ്രിൻസിപ്പൽ സുമ പോൾ എന്നിവർ

കൊച്ചി: ജനീവയിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിൽ ഇ മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ച മാതൃകാ പദ്ധതി കൊച്ചിയിലെ അഞ്ച് വിദ്യാർത്ഥികൾ അവതരിപ്പിക്കും. നവംബർ 19, 20 തീയതികളിൽ നടക്കുന്ന യൂത്ത് ക്ളൈമറ്റ് ഡിപ്ളോമസി പ്രോജക്‌ട് 2026ലാണ് കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്ഷണം ലഭിച്ചത്.

കെ. അദ്വൈത് കൃഷ്‌ണൻ, എം.എസ്. നുമൈർ, അമേയ സജിത്, ആദയ് ആന്റോ, അമർ ആന്റണി വിജയ് എന്നിവരാണ് പദ്ധതി അവതരിപ്പിക്കുക. എട്ട് മുതൽ 12 ക്ളാസുകളിലെ വിദ്യാർത്ഥികളാണിവർ. അദ്ധ്യാപികമാരായ ടിസൺ മെറിൻ തോമസ്, റോസ്‌മേരി ജോയ് എന്നിവരും യു.എന്നിലെത്തും.

ഐക്യരാഷ്ട്രസഭയുടെ കീഴിലെ വൺ മില്യൺ ഫോർ വൺ ബില്യൺ എന്ന സംഘടനയാണ് വിദ്യാർത്ഥികളുടെ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇ മാലിന്യങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും ഫലപ്രദമായി സംസ്‌കരിക്കാനും തയ്യാറാക്കിയ പദ്ധതിയാണ് സ്വിറ്റ്സർലൻഡിലെ ജനീവയിൽ അവതരിപ്പിക്കുന്നത്. മൂന്നുമാസം കൊണ്ടാണ് പദ്ധതി തയ്യാറാക്കി പ്രായോഗികത പരിശോധിച്ചത്. ഇ മാലിന്യം സംസ്കരിക്കുന്ന ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വിദ്യാർത്ഥികൾ തയ്യാറാക്കും.

ഇ മാലിന്യങ്ങൾ സംബന്ധിച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിലെ അറിവാണ് ആദ്യം പഠിച്ചതെന്ന് കെ. അദ്വൈത് കൃഷ്ണൻ പറഞ്ഞു. കുട്ടികൾക്കിടയിലും റോട്ടറി ക്ളബുമായി സഹകരിച്ച് പൊതുജനങ്ങൾക്കിടയിലും ബോധവത്കരണവും സർവേയും നടത്തി. ഇതുവഴി 250 കിലോ ഇ മാലിന്യങ്ങൾ ശേഖരിച്ചു. തുടർന്നാണ് ഇ മാലിന്യം സംസ്‌കരിക്കാൻ സംവിധാനം ആവിഷ്‌കരിച്ചത്. ഇ മാലിന്യ കിയോസ്‌ക് ഉൾപ്പെടെ തയ്യാറാക്കുകയാണ് അടുത്ത ലക്ഷ്യം.

വിദ്യാർത്ഥികൾ തയ്യാറാക്കിയ പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശന് മുമ്പിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

റോസ് മേരി ജോയ്

അദ്ധ്യാപിക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ASSISI SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL