കൊച്ചി: ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ ആവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുന്ന നാല് പോസ്റ്റ്കാർഡുകൾ അടങ്ങിയ 'നിറക്കൂട്ട്" തപാൽ വകുപ്പിന്റെ കൊച്ചി സെൻട്രൽ റീജണൽ ഓഫീസ് പുറത്തിറക്കി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിൽ റീജണൽ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമ്മലദേവി പ്രകാശനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി, സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റീസ് ജില്ലാ കോഓർഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ട്രാൻസ്ജെൻഡർ കലാകാരിയായ യു.കെ. മിഗ വരച്ച ചിത്രങ്ങളാണ് നാല് പോസ്റ്റ്കാർഡുകളിലും ഉൾപ്പെടുത്തിയത്. ഇവരുടെ സർഗാത്മകമായ ആവിഷ്കാരങ്ങളാണ് ഫിലാറ്റലിക് സംരംഭത്തിന്റെ മുഖ്യ ആകർഷണമെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |