
കളമശേരി: നെടുമ്പാശേരി അത്താണിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച സഹപാഠികൾക്ക് നീതി ലഭ്യമാക്കണമെന്നും പൊലീസിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.എം.എം കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ റാലി നടത്തി. നൂറുകണക്കിന് വിദ്യാർത്ഥികൾ ദുഃഖം രേഖപ്പെടുത്തിയും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടും റാലിയിൽ അണിനിരന്നു. നെടുമ്പാശേരി അത്താണിയിൽ നാടിനെ നടുക്കിയ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം തുടരുമെന്നും മരിച്ച സഹപാഠികൾക്ക് നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടങ്ങൾക്കും സമരങ്ങൾക്കും മുന്നിൽ നിൽക്കുമെന്നും വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |