
ആലുവ: കേരള ബാങ്ക് കെ.ബി സ്മാർട്ട് 'ഏയ് ഓട്ടോ" ജില്ലാതല വായ്പാ പദ്ധതി ആലുവ മെയിൻ ബ്രാഞ്ചിൽ ജില്ലാ എൻഫോഴ്മെന്റ് ആർ.ടി.ഒ ബിജു ഐസക്ക് ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളികൾക്ക് വായ്പ നൽകുന്നതിലൂടെ കേരളാ ബാങ്ക് മാതൃകയാകുകയാണെന്ന് ബിജു ഐസക് അഭിപ്രായപ്പെട്ടു. സി.പി.സി ഡി.ജി.എം രഞ്ജിനി വർഗീസ് അദ്ധ്യക്ഷയായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ്കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിഷ്ണുരാജ്, എൽദോ തങ്കച്ചൻ, ഏരിയ ബിസിനസ് ഹെഡ് വിദ്യാ റാണ, സുജാ ചാക്കോ, ഷൈനി അഗസ്റ്റിൻ, കെ.ആർ. ദീപ, കെ.വി. ഷൈമ, അനൂപ് വർഗീസ്, കെ.ഡി. രാജേഷ്, ബേബിമായ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |