കട്ടപ്പന :കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ(സി.ഐ.ടി.യു) സെക്രട്ടറിയറ്റ് മാർച്ചിനും പ്രതിഷേധ കൂട്ടായ്മയ്ക്കും മുന്നോടിയായുള്ള സമര പ്രചാരണ ജാഥക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ ക്യാപ്ടനും സംസ്ഥാന സെക്രട്ടറി ആർ ഹരിദാസ് വൈസ് ക്യാപ്ടനും ട്രഷറർ പി എ ജോജോ മാനേജരും എസ് സുജിത് സോമൻ, കെ സന്തോഷ്, എസ് ആർ നിരീഷ്, പി റഷീദ്, പി ശശികല എന്നിവർ അംഗങ്ങളുമായ ജാഥയെ പുതിയ ബസ് സ്റ്റാൻഡിൽ സ്വീകരിച്ചു. ബുധനാഴ്ച രാവിലെ കുമളിയിൽനിന്നാരംഭിച്ച ജാഥ കട്ടപ്പന, നെടുങ്കണ്ടം, തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി കോട്ടയം ജില്ലയിൽ പ്രവേശിച്ചു.
വേതനവും പെൻഷനും യഥാസമയം വിതരണം ചെയ്യുക, പെൻഷൻ പരിഷ്‌കരിക്കുക, എൻഡിആർ, എൻപിഎസ് കുടിശിക ജില്ലാ ട്രഷറർ പി കെ ഷെഫീഖ് അധ്യദ്ധ്യക്ഷനായി. തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ തുടർസമരങ്ങൾ നടത്തുമെന്ന് ജാഥാ ക്യാപ്ടൻ ഹണി ബാലചന്ദ്രൻ പറഞ്ഞു. ജില്ലാ സെക്രട്ടറി എം സുരേഷ്, കട്ടപ്പന യൂണിറ്റ് സെക്രട്ടറി പി എം മനോജ്, പ്രസിഡന്റ് പി കെ അനിൽകുമാർ, നെടുങ്കണ്ടം യൂണിറ്റ് ട്രഷറർ ടി രാജേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |