SignIn
Kerala Kaumudi Online
Thursday, 22 October 2026 9.03 PM IST

പതിനാറുകാരിയെ രക്ഷപ്പെടുത്തിയ യുവാക്കളെ ആദരിച്ചു

kanjar-
പതിനാറുകാരിയെ രക്ഷപ്പെടുത്തിയ യുവാക്കളെ കുടയത്തൂർ പഞ്ചായത്ത് ആദരിക്കുന്നു

കാഞ്ഞാർ: മലങ്കര ജലാശയത്തിലേക്ക് ചാടിയ പതിനാറുകാരിയെ അതി സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ കുടയത്തൂർ പഞ്ചായത്ത് ആദരിച്ചു. അഞ്ചിരി പാലപ്പിള്ളിൽ പുത്തൻപുരയ്ക്കൽ സച്ചിൻ പി. സുരേന്ദ്രൻ, കോളപ്ര
പേരുശ്ശേരിൽഅഖിൽ പി. ശ്രീധരൻ എന്നിവരെയാണ് ആദരിച്ചത്. കഴിഞ്ഞ 18 ന് രാവിലെ 10 മണിയോടെയാണ്
കോളപ്ര പാലത്തിൽ നിന്നും പതിനാറുകാരി മലങ്കര ജലാശയത്തിലേക്ക് ചാടിയത്.അനുമോദന യോഗം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. എൻ. ഷിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ആഞ്ജലീന സിജോ, ശ്രീജിത്ത്. സി എസ്. പുഷ്പവിജയൻ, ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരൻ, ബിന്ദു സുധാകരൻ, നസിയ ഫൈസൽ, ലത ജോസ്, ആശ റോജി, പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജു കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL