SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

വാറണ്ട്പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിക്കൽ: രണ്ട്പേർ അറസ്റ്റിൽ

അടിമാലി: കോടതി വാറണ്ട് പുറപ്പെടുവിക്കുകയും ഒളിവിൽ കഴിയുകയും ചെയ്യുന്ന അടിമാലി സ്വദേശിയായ വീരപ്പൻ സന്തോഷെന്ന സന്തോഷിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച രണ്ട് പേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.പഴമ്പിള്ളിച്ചാൽ സ്വദേശി ഷൈൻ, കണ്ണൂർ രാമമംഗലം സ്വദേശി ഹരീഷ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.ഇവരുടെ പക്കൽ നിന്നും മ്ലാവിറച്ചിയും കണ്ടെടുത്തു.കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്ന അടിമാലി സ്വദേശിയായ സന്തോഷ് പൊലീസിനെ കബളിപ്പിച്ച കഴിഞ്ഞ കുറച്ച് നാളുകളായി ഒളിവിൽ കഴിഞ്ഞ് വരികയാണ്.ഇതിനിടെ ഇയാൾ പഴമ്പിള്ളിച്ചാൽ മേഖലയിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്പൊലീസ് സ്ഥലത്തെത്തുന്നത്.പൊലീസ് സംഘത്തെ കണ്ട് സന്തോഷ് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.പരിശോധനയിൽ വീടിന് പിറക് ഭാഗത്ത് സൂക്ഷിച്ചിരുന്ന പാകം ചെയ്യാത്ത മ്ലാവിറച്ചിയും കണ്ടെടുത്തു.ഇറച്ചി വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL