SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ

kaattana
കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്നു

മൂന്നാർ : മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ കല്ലാറിലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിന് സമീപം രണ്ട് കാട്ടാനകൾ പരസ്പരം കൊമ്പു കോർത്തു. പകൽ സമയത്തു പോലും പ്രദേശത്ത് കാട്ടാനകളുടെ സാന്നിദ്ധ്യംവർദ്ധിച്ചതോടെ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളടക്കം ആശങ്കയിലാണ്. മുമ്പ് കേന്ദ്രത്തിന് സമീപം കാട്ടാന ആക്രമണം ഉണ്ടാവുകയും രണ്ട് പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിൽ എത്തുന്ന കാട്ടാനകൾ കൂടി കിടക്കുന്ന മാലിന്യം ഭക്ഷിക്കുന്നതും പതിവാണ്.പ്ലാസ്റ്റിക് മാലിന്യം ആനകളുടെ ഉള്ളിൽ ചെല്ലാൻ ഇത് ഇടവരുത്തും.മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തിനുള്ളിലേക്ക് കാട്ടാനകൾ എത്താതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം മുമ്പ് വനംവകുപ്പ് മുമ്പോട്ട് വച്ചിരുന്നു.വേനൽ കനക്കുന്നതോടെ തീറ്റ തേടി കൂടുതൽ ആനകൾ കേന്ദ്രത്തിന് സമീപത്തേക്കെത്തിയാൽ അത് പ്രതിസന്ധിക്ക് ഇടയാക്കും.ആനകളെ ഈ പ്രദേശത്തു നിന്നും തുരത്തണമെന്നും കാട്ടാനകൾ മാലിന്യം നിക്ഷേപിക്കപ്പെടുന്ന പ്രദേശത്തേക്കെത്താതിരിക്കുവാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL