ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം നടത്തി. ഉയിർവ്- 2025 എന്ന പേരിൽ സംഘടിപ്പിച്ച കലോത്സവം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ്, അംഗങ്ങളായ സിബിച്ചൻ. തോമസ്, ബിനോയി വർക്കി റിന്റാമോൾ, ഉഷ മോഹനൻ, ആലീസ് വർഗ്ഗീസ്, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ്. ബി.ഡി.ഒ മുഹമ്മദ് സബീർ, ഐ.സി.ഡി.എസ് ഓഫീസർ കെ.എസ്. ഷിജിമോൾ എന്നിവർ പ്രസംഗിച്ചു. വിമാനം നിർമ്മിച്ച് മികവു തെളിയിച്ച സജിയെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |