SignIn
Kerala Kaumudi Online
Thursday, 22 October 2026 6.51 PM IST

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെട്ടു

fireforce

മൂലമറ്റം: മൂലമറ്റത്ത് കിണർവൃത്തിയാക്കാൻ ഇറങ്ങിയയാൾ അപകടത്തിൽപ്പെട്ടു. ഇടക്കര ബാബുവിന്റെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തട്ടാപറമ്പിൽ ജസ്റ്റിനാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു അപകടം. 60 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കിയതിനു ശേഷം കരയ്ക്ക് കയറുന്നതിനിടയിൽ കിണറിന്റെ ബിമുകൾ ഇടിഞ്ഞ് ജസ്റ്റിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. അപകടാവസ്ഥയിലായ ജസ്റ്റിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മൂലമറ്റം അഗ്നിരക്ഷ നിലയത്തിൽ വിവരം അറിയിക്കുകയും ജസ്റ്റിനെ പുറത്തെത്തിക്കുകയുമായിരുന്നു. സ്റ്റേഷൻ ഓഫീസർ ടി.കെ. അബ്ദുൽ അസീസ്, അസി. സ്റ്റേഷൻ ഓഫീസർമാരായ ബിജു സുരേഷ്, സി.സി അജയകുമാർ, സീനിയർ ഫയർ ഓഫീസർമാരായ ജിൻസ് മാത്യു, എം,വി മനോജ്, എൽദോസ് മാത്യു , ഫയർ ഓഫീസർമാരായ അരവിന്ദ് എസ്.ആർ, സിജു എംപി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശ്രമകരമായ രക്ഷാപ്രവർത്തനം. പരിക്കേറ്റ ജസ്റ്റിനെ മൂലമറ്റത്തെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL