SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

മരിയൻ കോളേജിന്  ഐ.എസ്.ഒ അംഗീകാരം

mariyan-college
മരിയൻ കോളേജിന് ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ

പീരുമേട്: പരിസ്ഥിതി മാനേജ്‌മെന്റിെനെയും സുസ്ഥിരതാ രീതികളെയും വിലയിരുത്തുന്ന ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെ ശ്രേണിയായ ഐ.എസ്.ഒ 14000 സീരീസിൽ ഉൾപ്പെടുന്ന സർട്ടിഫിക്കേഷനുകൾ കരസ്ഥമാക്കി കുട്ടിക്കാനം മരിയൻകോളേജ്. ഊർജ്ജക്ഷമത, ജലപരിപാലനം, പാരിസ്ഥിതിക ആഘാതം, കാർബൺ ബഹിർഗമനം തുടങ്ങി പരിസ്ഥിതി മാനേജ്‌മെന്റിന്റെ വിവിധമേഖലകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഐ.എസ്.ഒ 14001, ഐ.എസ്.ഒ 50001, ഐ.എസ്.ഒ 46001, ഐ.എസ്.ഒ 14046, ഐ.എസ്.ഒ 14067 എന്നീ സർട്ടിഫിക്കേഷനുകളാണ്‌ കോളേജിനെ തേടിയെത്തിയത്. കൂടാതെ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്ന ഐ.എസ്.ഒ 45001:2018 സർട്ടിഫിക്കേഷനും ലഭിച്ചു.പരിസ്ഥിതി ഓഡിറ്റുകൾക്കും സർട്ടിഫിക്കേഷൻ പ്രക്രിയകൾക്കുമായി അംഗീകാരമുള്ള ഐഎസ്ഒ സാക്ഷ്യപ്പെടുത്തിയ അക്രഡിറ്റേഷൻബോഡിയായ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസാണ്‌ കോളേജിന്റെ ഗ്രീൻ ഓഡിറ്റ് നിർവ്വഹിച്ചത്. ഗ്രീൻ ഓഡിറ്റ് റിപ്പോർട്ടും ഐ.എസ്.ഒ സർട്ടിഫിക്കേഷനുകളും ട്രോപ്പിക്കൽ ഇൻസ്റ്റിറ്റൃൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ, കോളജ് മാനേജർ ഫാ.ബോബി മണ്ണംപ്ലാക്കൽ, പ്രിൻസിപ്പൽ ഡോ. അജിമോൻജോർജ്, വൈസ് പ്രിൻസിപ്പൽ ആൻഡ് ഐക്യു.എസികോർഡിനേറ്റർ ഡോ.ജോബി സിറിയക് എന്നിവർക്ക് കൈമാറി. സുസ്ഥിര വികസന വിദഗ്ദൻ ഡോ. ടി വി മുരളീവല്ലഭൻ, ഗ്രീൻ ഓഡിറ്റ് കോർഡിനേറ്റർസ്‌ ഡോ. സുസന്ന ഉമ്മൻ, ഡോ. ജൂബിജോർജ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര കാമ്പസ് പരിപാലനം, സമഗ്ര സുസ്ഥിരതാ പ്രോത്സാഹനം എന്നിവയോടുള്ള കോളേജിന്റെ സമർപ്പണത്തിനുള്ള അംഗീകാരമാണ് ഈ നേട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL