SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ഹോളി ഫാമിലി നഴ്സിംഗ് കോളേജിന് ഹാട്രിക് കിരീടം

തൊടുപുഴ : കിടങ്ങൂർ ലിറ്റിൽ ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ നടന്നട സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഈസ്റ്റ് സോണിലെ വിദ്യാഭ്യാസ മത്സരങ്ങളിൽ മൂന്നാം തവ ണയും മുതലക്കോടം ഹോളി ഫാമിലി കോളേജ് ഓഫ് നഴ്സിംഗ് കോളേജിന്ഓ വറോൾ ചാമ്പ്യൻഷിപ് .89 പോയിന്റോടെ ഹോളി ഫാമിലി കോളേജ് ഓഫ് നഴ്സിംഗ് ഒന്നാം സ്ഥാനവും 46 പോയിന്റോടെ മാർ സ്ലീവ കോളേജ് ഓഫ് നഴ്സിംഗ് രാണ്ടാം സ്ഥാനവും,എം.എം.റ്റി മക്കയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി പോസ്റ്റർ പ്രദർശനത്തിൽ ആകെയുള്ള 8 വിഭാഗങ്ങളിൽ 7ലും വിദ്യാർത്ഥികൾ സമ്മാനങ്ങൾ നേടി. കൂടതെ ക്വിസ്,ഹെൽത്ത് പ്ലേ സൈന്റിഫിക് പേപ്പർ പ്രസന്റേഷൻ ഇന ങ്ങളിലും ഹോളി ഫാമിലി വിദ്യാർത്ഥികൾ സമ്മാനാർഹരായി. ഹോളി ഫാമിലി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജയൻ , വൈസ് പ്രിൻസിപ്പൽ സി. തെരേസ് ജോസ് ,എസ്.എൻ.എ അഡ്വൈസേ ഴ്സ് റോസ്ലിൻ തെരേസ് ജി ജ്യോതി ജോസഫ്, കോളേജ് യൂണിയൻ ചെയർമാൻ ജോർജ്ജിൻ ലിജി ജോസഫ്, എസ്.എൻ.എ വൈസ് പ്രസിഡന്റ് ഡെൽനാ ജോയി എന്നിവരും ചേർന്ന് വിജയികളെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL