SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ജീവിതസമര യാത്ര ജില്ലാപര്യടനം നടത്തി

ksspa

തൊടുപുഴ: പിണറായി ഭരണത്തിൽ പിണറായിയുടെ കുടുംബക്കാരുടെയും സി.പി.എംകാരുടെയും മാത്രം ക്ഷേമമാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് റോയി . കെ . പൗലോസ് . വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടുമ്പോൾ അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും അധികാര ദുർവിനയോഗവും അരങ്ങ് തകർക്കുകയാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്. പി.എ ) സംസ്ഥാന ട്രഷറർ കെ.വി. മുരളി നയിക്കുന്ന ജീവിതസമര യാത്രയുടെ മധ്യമേഖല ജാഥയുടെ ജില്ലാപര്യടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് തൊടുപുഴയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഐവാൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. രാവിലെ അടിമാലിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി. കെ. വർഗ്ഗീസ് പര്യടനം ഉദ്ഘാടനം ചെയ്തു. ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. ചെറുതോണിയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു. എം.ഡി. അർജുനൻ മുഖ്യ പ്രഭാഷണം നടത്തി. റ്റി.ജെ. പീറ്റർ, റ്റി.സി. സലിം, വി.എ. ലത്തീഫ്, ജോർജ്. പി. അബ്രാഹം, എം. കുഞ്ഞുമൊയ്തീൻ, റ്റി. വനജ , എസ്. രാധാമണി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL