SignIn
Kerala Kaumudi Online
Friday, 24 July 2026 1.00 AM IST

ഇ.എസ്.ഐ പി.എഫ്  സംയുക്ത അദാലത്ത്

ഇടുക്കി: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര / ബോധവൽക്കരണ അദാലത്ത് 27 ന് അടിമാലി ഇഎസ്‌ഐസി ഓഫീസ് ഡി.സി.ബി.ഒ മൂന്നാറിൽ നടക്കും. പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷൻ രാവിലെ ഒൻപതിന് തുടങ്ങും. പി.എഫ് / ഇ.എസ്.ഐ എന്നിവ സംബന്ധിച്ച പരാതികൾ / നിർദേശങ്ങൾ എന്നിവ കൃത്യമായി എഴുതി തയ്യാറാക്കി സമർപ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികളിൽ / നിർദേശങ്ങളിൽ ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, മൊബൈൽ നമ്പർ, എന്നിവയും പി.എഫ്. സംബന്ധമായ പരാതികളിൽ പി. എഫ്. നമ്പർ, യു.എ.എൻ, പി.പി.ഓ.നമ്പർ, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പർ, മൊബൈൽ നമ്പർ, എന്നിവയും ബാധകമായത് ചേർത്തിരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL