SignIn
Kerala Kaumudi Online
Monday, 21 September 2026 12.34 AM IST

പട്ടുമല സെന്റ് ഫ്രാൻസിസ് മൗണ്ട് പള്ളിയിൽ തിരുനാൾ ഇന്നാരംഭിക്കും 

പീരുമേട്: പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമായ പീരുമേട് പട്ടുമല സെന്റ് ഫ്രാൻസിസ്‌കൻ ബ്രദേഴ്സ് ആശ്രമ ദേവാലയത്തിൽ മാതാവിന്റെ പിറവി തിരുനാളും എട്ടു നോമ്പ് ആചരണവും ഇന്ന് മുതൽ സെപ്തംബർ എട്ട് വരെ നടത്തും. എല്ലാ ദിവസവും തിരുക്കർമ്മങ്ങൾ, ദിവ്യബലി, നോവേന, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടാകും. ഇന്ന് വൈകിട്ട് മൂന്നിന് തിരുനാൾ കൊടി പ്രദക്ഷിണം പഴയ ചാപ്പലിൽ നിന്ന്, വെഞ്ചിരിപ്പ്- ഫാ. ജോസ് കാടന്തുരുത്തേൽ,
പാമ്പനാർ തിരുഹൃദയപ്പള്ളി വികാരി നടത്തും. തുടർന്ന് കൊടി ഉയർത്തൽ,
നൊവേന, ബ്രദർ. ഡെന്നിസ് തെക്കേപ്പറമ്പിൽ സി.എം.എസ്.എഫ് പ്രൊവിൻഷ്യൽ, സെന്റ് തോമസ് പ്രൊവിൻസ്, തിരുവനന്തപുരം. നാലിന് ആഘോഷമായ ദിവ്യബലി പ്രസംഗം, സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ വികാരി സെന്റ് ജോസഫ് ദേവാലയം വിശ്വനാഥപുരം, തുടർന്ന് ഫാ. ആന്റണി മണപ്പുറത്ത്, സെന്റ് ആന്റണീസ് ദേവാലയം ചപ്പാത്ത്. തിരുനാൾ കമ്മിറ്റി
അംഗങ്ങളുടെ നേതൃത്വത്തിൽ മാതാവിന്റെ തിരുസ്വരൂപം ആശ്രമ സുപ്പീരിയർ പന്തലിൽ എത്തിക്കും. നാളെ ഏഴിന് ദിവ്യബലി, മൂന്നിന് ദിവ്യകാരുണ്യ ആരാധന നൊവേന, മൂന്നിന് ദിവ്യകാരുണ്യ ആരാധന- ബ്രദർ. ബെന്നി ലൂക്കോസ് സി.എം.എസ്.എഫ്. നാലിന് ആഘോഷമായ ദിവ്യബലി പ്രസംഗം ഫാ. അഗസ്റ്റിൻ ലൈജു പുതുശ്ശേരി, കർമ്മലോധ്യാനകേന്ദ്രം കുട്ടിക്കാനം. തിരുനാൾ വിജയിപ്പിക്കാൻ വേണ്ടി ഫാ. ജോസ് കുരുവിള കാടന്തുരുത്തേൽ, തിരുഹൃദയ പള്ളി വികാരി പാമ്പനാർ, ബ്രദർ സേവ്യർ ജോസഫ് ഉഴത്തിപറമ്പിൽ, സി.എം.എസ്.എഫ് സുപ്പീരിയർ, സെന്റ് ഫ്രാൻസിസ് മൗണ്ട് പട്ടുമല,
ഫാ. ആൽബിൻ ചെങ്കൽചൂളയിൽ സഹവികാരി, തിരുഹൃദ പള്ളി പാമ്പനാർ,
മോനി കെ. തോമസ് ജനറൽ കൺവീനർ എന്നിവർ ഭാരവാഹികളായി തിരുനാൾ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL