SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.12 AM IST

ശാസ്ത്ര കൗതുകം : എക്സിബിഷൻ നടത്തി

apj-exhibition
ബ്രേക് ത്രൂ സയൻസ് സൊസൈറ്റി എ.പി ജെ അബ്ദുൾ കലാം ഹയർ സെക്കന്ററി സ്‌കൂളിൽ സംഘടിപ്പിച്ച ശാസ്ത്രകൗതുകം എക്സിബിഷൻ.

തൊടുപുഴ: ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ഇടുക്കി ചാപ്റ്ററും എ.പി.ജെ അബ്ദുൾ കലാം ഗവ.ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബും സംയുക്തമായി ശാസ്ത്രകൗതുകം എക്സിബിഷൻ സംഘടിപ്പിച്ചു. എക്സിബിഷൻ ജ്യോതിശാസ്ത്രജ്ഞനും ബ്രേക് ത്രൂ സയൻസ് സൊസൈറ്റി ഇടുക്കി ചാപ്റ്റർ പ്രസിഡന്റുമായ ഡോ. ജോ ജേക്കബ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും വിജ്ഞാനം പകരുംവിധമുള്ള വിവിധ മോഡലുകൾ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ജെനി വി. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.എൻ തങ്കച്ചൻ ആശംസകളർപ്പിച്ചു. ബി.എസ്. എസ് ഇടുക്കി ചാപ്റ്റർ സെക്രട്ടറി കെ.എൽ ഈപ്പച്ചൻ സ്വാഗതവും സയൻസ് ക്ലബ് ഇൻ ചാർജ് എൻ.രശ്മി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL