തൊടുപുഴ: മുതലക്കോടത്ത് കെട്ടിടം പൊളിച്ച് നീക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ അന്ത്യാജ്ഞലി അർപ്പിച്ചു. ഇന്നലെ ഉച്ചയോടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടംനടത്തിയ തൊടുപുഴ ജില്ലാആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.ആശുപത്രിയിലുണ്ടായിരുന്ന മരണപ്പെട്ട കോതമംഗലംസ്വദേശികളായ മാതിരപ്പിള്ളി വിളയാൽ പുളിമൂട്ടിൽ പി.ജെ.ജോയിയുടെ (60) മകൻ ലിജോ ജോയി, മലയിൻകീഴ് മാലിയിൽ അനൂപ് മാത്യുവിന്റെ (45) മകൻ എഡ്വിൻ എന്നിവരെയും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളെയും ആശ്വസിപ്പിച്ചശേഷമാണ് സതീശൻ മടങ്ങിയത്. പാലക്കാട് നിന്നും ഉച്ചയോടെ ഹെലികോപ്ടറിൽ ന്യൂമാൻ കോളേജ് ഗ്രൗണ്ടിലിറങ്ങിയ മുഖ്യമന്ത്രി അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ജോസ് കുറ്റ്യാനിയുടെ തൊടുപുഴയിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ജില്ലാആശുപത്രിയിലെത്തിയത്. തുടർന്ന് തിരുവനന്തപുരത്തിന് മടങ്ങി. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഡീൻ കുര്യാക്കോസ് എം.പി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.പോസ്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |