SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.10 AM IST

ജോസ് കുറ്റ്യാനി കരുത്തനായ നോതാവ്

തൊടുപുഴ: യാത്രാസൗകര്യങ്ങളില്ലാത്ത കാലത്ത് ജില്ലയിലുടനീളം സഞ്ചരിച്ച് കർഷകരെയും അധ:സ്ഥിത വിഭാഗങ്ങളെയും ചേർത്തു നിർത്തി കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തിയ കരുത്തനായ നേതാവായിരുന്നു ജോസ് കുറ്റ്യാനിയെന്ന് മുട്ടത്തുനടന്ന സർവ്വകക്ഷി യോഗം അഭിപ്രായപ്പെട്ടു. നിർഭയം അഭിപ്രായങ്ങൾ രേഖപ്പെടുത്തി പൊതുരംഗത്ത് ശക്തമായ മുന്നേറ്റം നടത്തിയ കുറ്റ്യാനി എക്കാലവും പൊതുപ്രവർത്തകർക്ക് മാതൃകയാണ്. കാർഷിക , സഹകരണ , ട്രേഡ് യൂണിയൻ രംഗങ്ങളിൽ താൻ നടത്തിയ ഇടപെടലുകൾ കോൺഗ്രസിനെ ശക്തിപ്പെടുത്തിയതായി നേതാക്കൾ അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അദ്ധ്യക്ഷത വഹിച്ച അനുസ്മരണ യോഗത്തിൽ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴയ്ക്കൻ, എ.ഐ.സി.സി അംഗം ഇ.എം ആഗസ്തി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. അശോകൻ, ഡീൻ കുര്യാക്കോസ് എം.പി, എം,എൽ,എമാരായ റോയ് കെ പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊഫ. എം.ജെ ജേക്കബ്, കെ.സലീംകുമാർ. വി.വി മത്തായി, പി.പി സുലൈമാൻ റാവുത്തർ, കെ.എൻ ഗീതാകുമാരി. ജിമ്മി മറ്റത്തിപ്പാറ, ഫൈസൽ ഹസൻ, കൃഷ്ണൻ കണിയാപുരം,. ടോമി മൂഴിക്കുഴി, കെ.എസ് സിറിയക്, സാം ക്രിസ്റ്റി ദാനിയേൽ , ബിജോയ് ജോൺ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL