മണക്കാട്. ദേശസേവിനി വായനശാലയുടെ ഭാഗമായുള്ള വനിതാ വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷങ്ങളുടെ സമാപന സമ്മേളനവും ഓണപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. ലൈബ്രറി പ്രസിഡന്റ് പി കെ സുകുമാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന സമ്മേളനം തൊടുപുഴ മുനിസിപ്പൽ കൗൺസിലർ രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഓണപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മുനിസിപ്പൽ കൗൺസിലർ എസ് പത്മകുമാർ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി ഹരി, ജീന അനിൽ, ഗീതാ കൈമൾ ,മണക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബിനോയ് ബി എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല സെക്രട്ടറി പി.ജി രാജേഷ്ബാബു സ്വാഗതവും വനിതാവേദി കൺവീനർ കെ .ആർ ജയന്തി നന്ദിയും രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |